ബിജെപി ഹർത്താലിനെ ന്യായീകരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള.ബിജെപി നടത്തിയ രണ്ട് ഹർത്താലുകളും തെറ്റാണെന്ന് വിലയിരുത്താനാകില്ല എന്നും അദ്ദേഹം പറഞ്ഞു. വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തുവെന്ന വാർത്തകുറിപ്പ് ഇറക്കാൻ പോലീസിന് എന്താണ് അവകാശമെന്നും ശ്രീധരൻപിള്ള ചോദിച്ചു. കമ്മീഷണർ സിപിഎമ്മിന്റെ കൂലിപ്പണിക്കാരൻ ആവുകയാണ് എന്നും അദ്ദേഹം വിമർശിച്ചു. ബിജെപിക്കിടയിൽ പലരും തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും പി എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.